മുണ്ടക്കയത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു: ഇതോടെ മരണം രണ്ടായി: 2 പേർ ചികിത്സയിലാണ്.

Spread the love

മുണ്ടക്കയം :മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ ഒരാൾ കൂടി മരിച്ചു. കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

video
play-sharp-fill

ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് പുലർച്ചെ മരണപ്പെട്ടിരുന്നു.

ഇതോടെ കടന്നൽ കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കമ്മയുടെ സഹോദരനും, അയൽവാസിയും അടക്കം മറ്റു രണ്ടു പേർ ചികിത്സയിലാണ്.

വനാതിർത്തിയിൽ താമസിക്കുന്ന ഇവരുടെ വീടിനോടു ചേർന്നുള്ള കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽ നിന്നാണ് അക്രമണം ഉണ്ടായത്.

പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സ് പ്രായമുള്ള കുഞ്ഞി പെണ്ണാണ് ആദ്യം മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു . ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല