കടന്നപള്ളിയില്‍ നിന്നും കാണാതായ നരീക്കാംവള്ളി സ്വദേശികളായ യുവതികളെ കേളകത്തു നിന്നും കണ്ടെത്തി ; കാണാതായവരിൽ ഒരാൾ ഓട്ടോ ഡ്രൈവറും മറ്റൊരാള്‍ പി ജി വിദ്യാര്‍ത്ഥിനിയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കേളകം: കഴിഞ്ഞ ദിവസം കടന്നപള്ളിയില്‍ നിന്നും കാണാതായ നരീക്കാംവള്ളി സ്വദേശികളായ യുവതികളെ കേളകത്തു നിന്നും കണ്ടെത്തി.ഇവർ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

നരികാംവള്ളിയിലെ ഓട്ടോ ഡ്രൈവറായ ഹരിത(35),പിജി വിദ്യാർഥിനിയായ ശ്രീനിഷ(23) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കേളകം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വെള്ളിയാഴ്ച്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനിഷ സ്ഥിരമായി ഹരിതയുടെ ഓട്ടോയിലാണ് യാത്ര ചെയ്തിരുന്നതെന്നും, ഇരുവരും ആത്മ സുഹൃത്തുക്കളാണെന്നും ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞാണ് ഇരുവരും കേളകം സ്റ്റേഷനില്‍ ഹാജരായത്.

കേളകത്ത് നിന്ന് വിവരം ലഭിച്ചതോടെ പരിയാരം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.