ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദം: സഭയില്‍ മൗനം പാലിച്ച് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Spread the love

തിരുവനന്തപുരം:  ശബരിമല സ്വർണക്കൊള്ളയില്‍ നിയമസഭാ തിളച്ചു മറിഞ്ഞപ്പോള്‍ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് മൗനം. ചോദ്യം ചോദിച്ച ഭരണപക്ഷ എംഎല്‍എമാർ പ്രതിപക്ഷ പ്രതിഷേധത്തെ കുത്തിയപ്പോള്‍ കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ മെനക്കെട്ടില്ല. ചോദ്യം ചോദിക്കാൻ കിട്ടിയ അവസരത്തില്‍ ഒറ്റവരിയില്‍ ചോദ്യം ഒതുക്കി. സഭയിലെ പ്രതിപക്ഷ സമരം ഭരണപക്ഷത്തിന് അത്ര പിടിച്ചില്ല. മന്ത്രിമാർ തുടങ്ങിവച്ച കുത്തുവാക്ക് ഭരണപക്ഷ എംഎല്‍എമാരും ഏറ്റുപിടിച്ചു.

സച്ചിൻ ദേവ് മുതല്‍ കെ കെ ശൈലജ വരെ ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷത്തെ ഒന്നു കൊട്ടി നോക്കി. മന്ത്രി വി.അബ്ദുറഹ്മാനോട് ചോദ്യം ഉന്നിയിക്കാനായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുന്നേറ്റപ്പോള്‍ ഇതുതന്നെ എല്ലാവരും പ്രതീക്ഷിച്ചു. വിവാദ കാലയളവിലെ മന്ത്രിയായതിനാല്‍ പ്രതിപക്ഷവും കടകംപള്ളിയിലേക്ക് കാതോർത്തു. പക്ഷേ ഒറ്റവരിയില്‍ ചോദ്യം മാത്രം ഉന്നയിച്ച്‌ കടകംപള്ളി ഇരുന്നു.

സഭയ്ക്ക് പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ്ണക്കൊള്ളയില്‍ മറുപടി പറയാൻ കടകംപള്ളി സുരേന്ദ്രൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷം ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്ബോള്‍ പ്രതിരോധം തീർക്കാൻ പോലും കടകംപള്ളി സുരേന്ദ്രൻ തയ്യാറാവാതിരുന്നത് പ്രതിപക്ഷത്തും കൗതുകം ഉണർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group