video
play-sharp-fill

കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്തിയത് കോട്ടയത്ത്നിന്ന് ; വഴിത്തിരിവായത് കെ എസ് ആർ ടി സി എയ്ഡ്പോസ്റ്റിലെ ഉദ്യോ​ഗസ്ഥന്റെ സംശയം; കുഞ്ഞുമായി നടന്നു വരുന്ന യുവതിയെ തടഞ്ഞുനിർത്തി  വെസ്റ്റ് പൊലീസിന് കൈമാറിയതോടെ പത്തുദിവസത്തെ പരിഭ്രാന്തിക്ക് ശുഭസമാപ്തി

കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്തിയത് കോട്ടയത്ത്നിന്ന് ; വഴിത്തിരിവായത് കെ എസ് ആർ ടി സി എയ്ഡ്പോസ്റ്റിലെ ഉദ്യോ​ഗസ്ഥന്റെ സംശയം; കുഞ്ഞുമായി നടന്നു വരുന്ന യുവതിയെ തടഞ്ഞുനിർത്തി വെസ്റ്റ് പൊലീസിന് കൈമാറിയതോടെ പത്തുദിവസത്തെ പരിഭ്രാന്തിക്ക് ശുഭസമാപ്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കടമ്പനാട്ട് നിന്ന് മകളുമായി വീടുവിട്ടിറങ്ങിയ കടമ്പനാട് സ്വദേശിനിയായ യുവതിയെ കണ്ടെത്തിയത് കോട്ടയത്ത് നിന്നും.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന് തോന്നിയ സംശയമാണ് ഇവരെ തിരികെ കിട്ടാൻ കാരണമായത്.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് മെയ്‌ 10 മുതൽ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവുമൊടുവിലായി ഇന്നലെ ഉച്ചയ്ക്ക രണ്ടരയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആർടിസിക്ക് സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇവരെ അവസാനമായി കണ്ടത്. എടിഎമ്മിൽ നിന്ന് 300 രൂപയും പിൻവലിച്ച് യാത്ര തുടർന്ന ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇത് കണ്ട് സംശയം തോന്നിയ പൊലീസുകാരൻ ഇന്ന് രാത്രി ഏഴരയോടെയാണ് ഇവരെ തടഞ്ഞു വച്ച് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്. പൊലീസ് സ്റ്റേഷനിലുള്ള ഇവരെ ശാസ്താം കോട്ട പൊലീസിന് കൈമാറും.

ഭർത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവർ വീടു വിട്ടിറങ്ങിയതെന്ന് പറയുന്നു. കാണാതാകുമ്പോൾ കൈയിൽ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. ഭർത്താവ് ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. മെയ്‌ 10 മുതൽ ആൻസിയെയും ആൻഡ്രിയയെയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് മണർകാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പള്ളിയുടെ സമീപത്ത് അമ്മയെയും മകളെയും കണ്ടിരുന്നു. തിരുവല്ലയിൽ വച്ച് ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു. സ്‌കൂട്ടറിൽ വന്ന അവർ അമ്മയെയും മകളെയും തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിയുകയും വീട്ടിൽ വിവരം അറിയിക്കാൻ ഫോൺ വിളിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവർ അപ്രത്യക്ഷമായി.

കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുൻപാണ് ഇവരെ കാണാതായത്. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 300 രൂപ പിൻവലിച്ചതെന്ന് കരുതുന്നു.