
‘കടലിന്റെ പുസ്തകം’; ചിത്രീകരണം തുടങ്ങി
അജയ് തുണ്ടത്തിൽ
ദി എലൈവ് മീഡിയ നിർമ്മിക്കുന്ന ‘കടലിന്റെ പുസ്തകം’ പീറ്റർ സുന്ദർദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

അവധിക്കാലം ആഘോഷിക്കാൻ കോവളം ബീച്ചിലെത്തുന്ന മാതാപിതാക്കളും ആറുവയസ്സുകാരൻ കുട്ടിയുമടങ്ങുന്ന കുടുംബം. കടൽക്കാഴ്ചകൾ കാണുന്നതിനൊപ്പം അവിടുത്തെ ദൃശ്യങ്ങളും കാമറയിൽ പകർത്തുന്ന മാതാപിതാക്കൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതേ സമയം കടൽക്കരയിൽ ഓടിക്കളിക്കുകയായിരുന്ന കുട്ടി ഒരു വലിയ തിരമാലയിൽപ്പെട്ട് കാണാതാകുന്നു. ഇതേ സമയം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്, രജിസ്റ്റർ മാര്യേജ് ചെയ്യാനിറങ്ങിത്തിരിച്ച കമിതാക്കൾ അവിടെയെത്തുന്നു.

കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ യുവാവിനെ അപ്രതീക്ഷിതമായി ആരൊക്കെയോ ആക്രമിക്കുകയും അതേ തുടർന്ന് പെൺകുട്ടിയെ കാണാതാകുകയും ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയുടെ ഗതി നിർണ്ണയിക്കുന്നത്.

ബാനർ -ദി എലൈവ് മീഡിയ, നിർമ്മാണം – ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം – പീറ്റർ സുന്ദർദാസ് , ചീഫ് അസ്സോ. ഡയറക്ടർ -എസ് പി മഹേഷ്, ഛായാഗ്രഹണം – എസ് ലോവൽ, എഡിറ്റിംഗ് – രതീഷ് മോഹൻ, ഗാനരചന – ഹരി നാരായണൻ, സംഗീതം – ഗോപി സുന്ദർ, നൃത്തം ആക്ഷൻ – അനിൽ , അസ്സോ. ഡയറക്ടർ – വി എസ് സജിത് ലാൽ, രാധാകൃഷ്ണൻ , പി ആർ ഓ അജയ് തുണ്ടത്തിൽ.

ഹേമന്ദ് മേനോൻ , പ്രിയങ്കാ നായർ, അനു ട്രെസ്സ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, മാസ്റ്റർ ഏബിൾ പീറ്റർ, തിരുമല രാമചന്ദ്രൻ എന്നിവരഭിനയിക്കുന്നു