കടലിൽ ഒരു രക്ഷാ കവചം: ശക്തമായ തിരമാലയിലും രക്ഷകൻ: ഇരിക്കാനും അപകട സന്ദേശം അയക്കാനുള്ള സംവിധാനവുമുണ്ട്.

Spread the love

 

സ്വന്തം ലേഖകൽ
കോട്ടയം: കടലിൽ അകപ്പെടുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് പുതിയൊരു രക്ഷാകവചം പരിചയപ്പെടുത്തുകയാണ് ഫാ. എബ്രഹാം പെരികിലകാട്ട് സി എം ഐ .എൻജിനീയറായ ഇദ്ദേഹം രൂപകൽപ്പന ചെയ്ത ഉപകരണം നോഹാസ് ആർക്ക് എന്നപേരിൽ പുറത്തിറക്കിയിരിക്കുന്നു

ഫൈബറിൽ നിർമ്മിച്ച വൃത്താകൃതിയിലുള്ള ഈ വളയത്തിൽ ഒരു ഇരിപ്പിടവും ഉണ്ട്. ഈ കവചത്തിൽ കേറുന്ന ആൾക്ക് നിഷ്പ്രയാസം കടലിൽ തിരമാലകൾക്കും മീതേ പൊങ്ങി കിടക്കുവാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത. തിരമാലകൾ എത്ര രൂക്ഷം ആയാലും ഈ രക്ഷാകവചം തിരമാലകൾക്ക് മുകളിൽ നിൽക്കും

രണ്ട് പരീക്ഷണങ്ങളാണ് നടത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാമത്തെ പരീക്ഷണം തിരകൾ ഇല്ലാത്ത ജലാശയത്തിൽ. 30 സെന്റിമീറ്റർ ഉയരമുള്ള ഈ കവചം ഒരാൾ അതിൽ കയറുമ്പോൾ എട്ടുമീറ്ററോളം മാത്രമേ വെള്ളത്തിൽ താഴ്ന്നിട്ടുള്ളൂ.

കവചത്തിനുള്ളിൽ ഇരിപ്പിടം ഉള്ളതുകൊണ്ട് യാതൊരു അധ്വാനവും ഇല്ലാതെ ജലാശയത്തിന് മുകളിൽ പൊങ്ങിക്കിടക്കുവാനും കഴിയും. ഇരപ്പിടത്തിൽ ഇരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി കൈകൾ ചലിപ്പിക്കുന്നതിനും ആവശ്യപ്പെട്ടാൽ തുഴയുന്നതിനും കഴിയും

രണ്ടാമത്തെപരീക്ഷണം തിരകൾ ഉള്ള കടലിൽ

തിരകൾ അടിക്കുമ്പോൾ വളയത്തിന് മുകളിൽ പിടിപ്പിച്ചിരിക്കുന്ന കൈകൾ വളയത്തിൽ മുറുകെ പിടിച്ചാൽ വളയവും അതിനുള്ളിലുള്ള ആളും ഒരു ബോഡിയായി തീർന്ന് വളയത്തോടൊപ്പം നീങ്ങിക്കൊണ്ടിരിക്കും

ശരീരഭാഗം 70% ത്തോളം ജലനിരപ്പിന് അടിയിലാകയാൽ പേടകം മറിയുകയുമില്ല.അങ്ങനെ സുരക്ഷിതമായി പേടകം നീങ്ങി കൊണ്ടിരിക്കും. അപകട സന്ദേശം അയക്കാനുള്ള സംവിധാനവുമുണ്ട്.

രക്ഷാപ്രവർത്തകർ എത്തുന്നത് വരെ കടലിൽ സുരക്ഷിതമായി കഴിയാൻ സാധിക്കും. ലളിതമായ ഈ സംവിധാനം വള്ളങ്ങൾക്ക് മാത്രമല്ല ബോട്ടിൽ പോകുന്നവർക്കും വലിയ ഒരു രക്ഷാകവചവുമാണന്ന് ഫാ.ഏബ്രഹാം കോട്ടയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫാ. എബ്രഹാം പെരികിലകാട്ട്
ഫോൺ: 9447115617