
തിരുവന്തപുരം: കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാല്‍ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നല്‍കി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങള്‍ ഫലം കണ്ടില്ല.
പ്രേംകുമാറിനെ നേരില്‍ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകള്‍ വഴിമുട്ടാൻ കാരണം.
[12:39 PM, 2/16/2026] SOMAN: Shared Via Malayal



