
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഉന്നതരിലേക്ക് . മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , മുൻ ദേവസ്വം
ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ എസ്ഐ ടി ചോദ്യം ചെയ്തു.
ഇതോടെ കേസ് ഉന്നതരിലേക്ക് നീങ്ങുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
2019-ൽ ദേവസ്വം മന്ത്രിയെന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു. അതിന് മറുപടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൽകിയെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
അതേ സമയം മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിനെ വെട്ടിലാക്കുന്നതായിരുന്നു റിമാൻഡിലായ മുൻ അംഗം എൻ. വിജയകുമാറിന്റെ മൊഴി.
പത്മകുമാർ പറഞ്ഞിട്ടാണ് രേഖകള്‍ വായിച്ചു നോക്കാതെ ഒപ്പുവച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ പത്മകുമാർ വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്. ഐ. ടിയ്ക്ക് മൊഴി നല്‍കി.
എന്നാല്‍ എ. പത്മകുമാറും എൻ. വിജയകുമാറും മറ്റൊരംഗമായ ശങ്കർ ദാസും അറിഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വഴിവിട്ട് സഹായിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍. ഇതിനായി ദേവസ്വം മാനുവല്‍ തിരുത്തി.




