
കടകംപള്ളിക്കെന്താ കൊമ്പുണ്ടോ? കർട്ടനിട്ട് പായുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് പിഴയിടാൻ മുട്ട് വിറച്ച് ഉദ്യോഗസ്ഥർ ; ഓപ്പറേഷൻ സ്‌ക്രീനിലും ആദ്യദിനം തന്നെ വേർതിരിവ് ; രണ്ടാം ട്രാക്കിലൂടെ വേഗത്തിൽ കടന്നുപോയതിനാൽ പരിശോധിക്കാനായില്ലെന്ന് ഉദ്യേഗസ്ഥരുടെ വിശദീകരണം;ഡിസിസി പ്രസിഡൻ്റിൻ്റെ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥർ മന്ത്രി വാഹനം കാണുമ്പോൾ കണ്ണ് പൊത്തി കളിക്കുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീനിൽ ആദ്യ ദിനം തന്നെ രാഷ്ട്രീയ വേർതിരിവ്. കർട്ടനിട്ട് മറച്ച കടന്നുപോയ മന്ത്രി കടകംപള്ളി സരേന്ദ്രന്റെ വാഹനത്തിന് പിഴയിടാൻ മുട്ടുവിറച്ച ഉദ്യോഗസ്ഥർ.മന്ത്രിയ്ക്ക് പിഴയിട്ടില്ലെങ്കിലും തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്താൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തന്നെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങൾക്ക് പിഴയിടുകയും കർട്ടനുകൾ അവിടെവെച്ച് തന്നെ നീക്കം ചെയ്യുകയും ചെയ്തു. ഈ പരിശോധനയിൽ ആർക്കും ഇളവുണ്ടാകില്ലെന്ന വമ്പൻ പ്രഖ്യാപനം ഉണ്ടായെങ്കിലും മന്ത്രി കടകംപള്ളി സരേന്ദ്രന്റെ വാഹനം പുറകിൽ കർട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആർടിഒ നൽകുന്ന വിശദീകരണം. ഇന്ന് മുതലാണ് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീൻ പരിശോധന ഈരംഭിച്ചത്.
ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്.
ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായി വാഹനങ്ങൾക്കെതിരെ നടപടി സ്വീകരീക്കാൻ ‘ഓപ്പറേഷൻ സ്‌ക്രീൻ’ ഞായറാഴ്ച മുതൽ നടപ്പാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഫിലിമും കർട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും.