video
play-sharp-fill
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് ബാധ ; രോഗം സ്ഥിരീകരിച്ചത് കാസർഗോഡ് സ്വദേശിയ്ക്ക്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് ബാധ ; രോഗം സ്ഥിരീകരിച്ചത് കാസർഗോഡ് സ്വദേശിയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായ കാസർഗോഡ് സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ പരിശോധനയിലാണ് ഇയാൾക്ക്
രോഗബാധ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവായതിനാൽ പിഎ പലതവണ രോഗിയുമായി ബന്ധപ്പെട്ടിരുന്നു. സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

അജാനൂർ സ്വദേശിയായ പിഎ കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്കു പോയിരുന്നില്ല.ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും ഒപ്പം അടുത്തിടപഴകിയവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.