ശശികലയുടെ മൂത്ത ചേട്ടനാണ് രമേശ് ചെന്നിത്തല; ശബരിമലയിൽ ദേവസ്വം ബോർഡ് ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു; കടകംപള്ളി
സ്വന്തം ലേഖകൻ
ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മൂത്ത ചേട്ടനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലക്ക് നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ തീർഥാടകർക്ക് ദേവസ്വം ബോർഡ് ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു. നിജസ്ഥിതി മനസിലാക്കാൻ പ്രതിപഷ നേതാവിനെ ക്ഷണിക്കുന്നു. ഒപ്പം താനും വരാമെന്നും കടകംപള്ളി ശബരിമലയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വത്തിലെ ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ശശികല വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയും പമ്പയും സന്ദർശിച്ച് ഉദ്യോഗസ്ഥരുമായുള്ള അവലോകനയോഗത്തിന് ശേഷമാണ് കടകംപള്ളി മാധ്യമങ്ങളെ കണ്ടത്. തുലാമാസ കാലത്തും ശബരിമല സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നുവെന്നും മികച്ച പ്രതികരണമാണ് തീർത്ഥാടകരിൽനിന്നും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലാഭം നോക്കിയാണ്. പ്രളയം പമ്പയെ എങ്ങിനെയാണ് തകർത്തതെന്ന് എല്ലാവർക്കും അറിയാം . യുദ്ധകാലാടിസ്ഥാനത്തിൽ ആണ് സർക്കാർ തീർത്ഥാടർക്ക് സൗകര്യമൊരുക്കിയത്. പമ്പയുടെ തീരത്തുണ്ടായിരുന്ന കെട്ടിടങ്ങളെല്ലാം പ്രളയമെടുത്തു. ടോയ്ല്റ്റ് കോപ്ലക്സുകൾ ഒഴുകിപോയി. നദീതീരത്തുള്ള കെട്ടിടങ്ങൾ പ്രകൃതിക്ക് അനുയോജിച്ചതുമല്ല. ഏറെ കാലമായി ശബരിമല മാസ്റ്റർ പ്ലാനിലടക്കം ഉള്ള കാര്യമാണ് ബേസ് ക്യാമ്പ് പമ്പയിൽനിന്ന് മാറ്റണമെന്നത്. അത് മുൻകാലങ്ങളിൽ ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ ശ്രമപ്പെട്ടാണ് ശബരിമലയിൽ പ്രളയശേഷം സൗകര്യങ്ങൾ ഒരുക്കിയതെന്നും തീർത്ഥാടകർ അതിൽ സംതൃപ്തരാണെന്നും കടകംപള്ളി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group