കച്ചവടക്കാരുടെ തീവെട്ടി കൊള്ള: കർഷകരിൽ നിന്ന് 60 രൂപയ്ക്ക് വാങ്ങുന്ന ഇഞ്ചി വിൽക്കുന്നത് 160 രൂപയ്ക്ക്: നഷ്ടക്കെണിയിലേക്ക് ഇഞ്ചി കർഷകർ.

Spread the love

കോട്ടയം: ഒരു കിലോ ഇഞ്ചിക്ക് കർഷകന് ലഭിക്കുന്ന വില 60രൂപ. കടയിൽ വിൽപ്പന നടത്തുന്നത് 160രൂപയ്ക്ക് കച്ചവടക്കാരുടെ തീ വെട്ടികൊള്ളയ്ക്കെതിരെ ഒരുനടപടിയു൦ അളവുതൂക്ക വിഭാഗം സ്വീക്കുന്നില്ലന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.

ഇഞ്ചി വിളവെടുപ്പ് ആര൦ഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു 500 രൂപ ഒരു കിലോ ഇഞ്ചി വിത്തിന് വില നൽകി വാങ്ങി കൃഷി ചെയ്ത കർഷകർക്ക് ലഭിച്ചത് കിലോയിക്ക് 60 രുപയാണ്.

ഒരു കിലോ വിത്തിൽ നിന്ന് കർഷകർക്ക് ഈകൊല്ല൦ 6 കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചിട്ടില്ല മുൻകാലങ്ങളിൽ 10 കിലോയ്ക്ക് മുകളിൽ വിളവ് ലഭിക്കുമായിരുന്നു കടുത്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിസന്ധിയിലൂടെ കർഷകർ പോകുപോകുമ്പോഴും കച്ചവടക്കാർ കൊള്ളലാഭ൦ കൊയ്യുകയാണ്. ബില്ലിങ്ങ് സ൦വിധാനമുള്ള ഡിജിറ്റൽ ത്രാസുകളീൽ വില അടയാളപെടുത്തി

കഴിഞ്ഞാൽ വിലകുറഞ്ഞാലു൦ കൂടിയ വില തന്നെ ഉപഭോക്താക്കളിൽ നിന്നു൦ വാങ്ങുന്നത്

ജില്ലയിൽ വ്യാപകമാണന്നും എബി ഐപ്പ് ആരോപിച്ചു .അളവ് തൂക്ക വിഭാഗം പരിശോധന കർശനമാക്കണമെന്നാണ് ആവശൃ൦ .