കുമരകത്ത് കേബിൾ കുരുങ്ങി 2 പേർക്ക്പരിക്ക്: അപകടം ഇന്നു രാവിലെ: ബസ് യാത്രക്കാരനും പോലീസുകാരനുമാണ് പരിക്കേറ്റത്.

Spread the love

കുമരകം: കുമരകം ബോട്ട്ജെട്ടിക്ക് സമീപം വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്ന കേബിളിൽ കുരുങ്ങി ബസ് യാത്രക്കാരനായ യുവാവിനും ബൈക്ക് യാത്രക്കാരനായ ഹോംഗാർഡിനും ഗുരുതരമായി പരുക്കേറ്റു.

video
play-sharp-fill

ബസ്സിൽ യാത്ര ചെയ്ത കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കമലാ മന്ദിരത്തിൽ ഹരികൃഷ്ണൻ ( 26 )ന്റെ കൈയ്യിലാണ് കേബിൾ കുരുങ്ങിയത്. കൈക്കും തോളിനും പരിക്കുണ്ട്.

പിന്നാലെ ബൈക്കിൽ എത്തിയ കുമരകം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചേർത്തല തെെക്കാട്ടുശ്ശേരിൽ അറയ്ക്കേപ്പറമ്പിൽ ഷൈൻ (43)ന്റെ കഴുത്തിലാണ് കേബിൾ ചുറ്റിയത് . ബൈക്കുമായി റോഡിൽ വീണ ഷൈനിന്റെ വലതു വശത്തെ വാരിയെല്ലിനാണ് കൂടുതൽ പരുക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ ഇരുവരേയും ഉടൻ തന്നെ സമീപത്തെ എസ് എച്ച് എം സി യിൽ എത്തിച്ചു. പ്രാഥമിക ചികിത്സനൽകി. വാരിയെല്ലിന് പരുക്കേറ്റ ഷൈനിനെ വിദഗ്ദ പരിശോധനക്കും ചികിത്സക്കുമായി എറണാകുളം ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോയി.

ഹരികൃഷ്ണനെ ഓർത്തോ വിഭാഗത്തിൽ കാണിക്കുന്നതിനായി ഡിസ്ചാർജു ചെയ്തു. ബസ് പെട്ടെന്ന് നിർത്തിയതിനലാണ് വലിയ അപകടം ഒഴിവായത്.
ഇന്ന് രാവിലെ 8.20 -നായിരുന്നു അപകടം.കുമരകം റോഡിൽ പല ഭാഗങ്ങളിലും അപകടാവസ്ഥയിൽ കേബിളുകൾ തൂങ്ങിക്കിടക്കുന്നുണ്ട്.

അപകടങ്ങൾ പലതു നടന്നിട്ടും സുരക്ഷിതമായി കേബിളുകൾ സ്ഥാപിക്കാൻ കേബിൾ വലിക്കുന്നവരോ യാത്രക്കാർക്കും നാട്ടുകാർക്കും കേബിൾ കുരുക്കിൽ നിന്നും മോചനം നേടി കൊടുക്കാൻ അധികാരികളോ നടപടി സ്വീകരിക്കുന്നില്ല. ഇന്ന് അപകടം നടന്ന അമ്മങ്കരി റോഡിന്റെ ആരംഭത്തിൽ കേബിൾ കൃര്യങ്ങി നടന്നിട്ടുള്ള അപകടങ്ങൾ നിരവധിയാണ്.