video
play-sharp-fill

കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ട് പേര്‍ വനപാലകരുടെ പിടിയില്‍; വേട്ടസംഘത്തിലെ മറ്റംഗങ്ങള്‍ക്കായി തിരച്ചില്‍

കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ട് പേര്‍ വനപാലകരുടെ പിടിയില്‍; വേട്ടസംഘത്തിലെ മറ്റംഗങ്ങള്‍ക്കായി തിരച്ചില്‍

Spread the love

മലപ്പുറം: രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ എടക്കരയില്‍ കാട്ടുപോത്തിന്റെ ഇറച്ചിയുമായി രണ്ട് പേരെ വനപാലകര്‍ പിടികൂടി.

വേട്ടസംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു. മൂത്തേടം കല്‍ക്കുളം മലപ്പുറവൻ അബ്ദുല്‍ അസീസ് (53), കുഴിപ്പൻകുളം പുതിയ കളത്തില്‍ വികെ വിനോദ് (34) എന്നിവരാണ് അറസ്റ്റിലായത്.

പടുക്ക ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അബ്ദുല്‍ അസീസിന്റെ വീട്ടില്‍നിന്ന് കാട്ടുപോത്തിന്റെ ഇറച്ചി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വികെ. വിനോദിനെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിത മാക്കിയതായും അധികൃതര്‍ പറഞ്ഞു.
കരുളായി റേഞ്ചിലെ പടുക്ക വനം സ്റ്റേഷന് കീഴിലുള്ള എട്ടുകണ്ണി ഭാഗത്താണ് സംഭവം.

ഇരുവരെയും കരുളായി റെയ്ഞ്ച് ഓഫിസര്‍ പി.കെ. വിനോദ്, അബ്ദുല്‍ അസീസ്, മുജീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കരുളായി വെറ്ററിനറി സര്‍ജൻ ഡോ. ജെ. ഐശ്വര്യ പരിശോധിച്ചു.