
കാട്ടുപോത്തിന് വോട്ടവകാശമില്ല….! നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കാട്ടുപോത്ത് കയറിയാല്‍ നോക്കി നില്‍ക്കുമോ…? കണമലയിലേത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു; സര്‍ക്കാരിനും വനം വകുപ്പിനുമെതിരെ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ജോസ് പുളിക്കല്‍
സ്വന്തം ലേഖിക
കോട്ടയം: കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കല്‍.
അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു.
കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് വര്‍ഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തില്‍ കെല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂണ്‍ മുതല്‍ മുതല്‍ ഇന്ന് 124 പേര്‍ കൊല്ലപ്പെട്ടു.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകുമോ. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ നോക്കി നില്‍ക്കുമോയെന്നും നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കല്‍ പറഞ്ഞു.
Third Eye News Live
0