video
play-sharp-fill
കാട്ടാക്കട എസ്‌എഫ്‌ഐ ആള്‍മാറാട്ടത്തില്‍ നടപടി; പ്രൊ. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി; പൊലീസില്‍ പരാതി നല്‍കും

കാട്ടാക്കട എസ്‌എഫ്‌ഐ ആള്‍മാറാട്ടത്തില്‍ നടപടി; പ്രൊ. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി; പൊലീസില്‍ പരാതി നല്‍കും

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല.

സംഭവം സര്‍വകലാലാശയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. പ്രൊ.ഷൈജുവിനെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി കൊടുക്കും. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.

പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ.ഷൈജുവില്‍ നിന്ന് ഈടാക്കും.

പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.