കാട്ടക്കട ഡിപ്പോയില്‍ അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പൊലീസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടക്കട ഡിപ്പോയില്‍ അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്.

പ്രതികള്‍ ഒളിവിലാണെന്നും അവരെ കണ്ടെത്താന്‍ ആകുന്നില്ലെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. നാളെയും പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇത് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് മര്‍ദ്ദിക്കപ്പെട്ട അച്ഛന്റേയും മകളുടേയും തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാ‍‍ട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷന്‍ മാസ്റ്ററും അടങ്ങുന്ന സംഘവും.

സമീപത്ത് താസമിക്കുന്നവര്‍, സിഐടിയു ഐഎന്‍ടിയുസി സംഘടനകളുടെ സജീവ പ്രവര്‍ത്തകര്‍. ആക്രമണ ദിവസം മുതല്‍ ഇന്ന് വരെ പൊലീസിന് പറയുന്നത് പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവിലാണ് എന്നാണ്.