നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു ; മരുന്ന് മാറി നൽകിയെന്ന് പരാതിയുമായി മകൾ

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരണപ്പെട്ടത്.

വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.