നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി; ഏറ്റുമാനൂർ സ്വദേശിയായ പ്രതിയെ ഒരു വർഷത്തേക്കാണ് നാടുകടത്തിയത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കോട്ടമുറിക്കൽ വീട്ടിൽ വാവച്ചി എന്നു വിളിക്കുന്ന ജിത്തു ബാബു (28)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഏറ്റുമാനൂർ, കിടങ്ങൂർഎന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കൊട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.