play-sharp-fill
നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ   ശരിവെച്ചു;ഉത്തരവ്   പ്രതികൾ കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് 

നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ   ശരിവെച്ചു;ഉത്തരവ്   പ്രതികൾ കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് 

സ്വന്തം ലേഖിക

കോട്ടയം :നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51), വെച്ചൂര്‍ ഇടയാഴം വേരുവളളി ഭാഗത്ത് രഞ്ജേഷ് ഭവന്‍ വീട്ടില്‍ രഞ്ജേഷ് (32) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു.


 

ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജോസ് സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട, പൂച്ചാക്കൽ,നൂറനാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം, അടിപിടി, ചീറ്റിംഗ് തുടങ്ങിയ കേസുകളിലും, രഞ്ജേഷ് വൈക്കം സ്റ്റേഷനില്‍ കൊലപാതകശ്രമം , അടിപിടി,കൊട്ടേഷന്‍ തുടങ്ങിയ കേസുകളിലും പ്രതിയാണ്.