കാപ്പ നിയമം ലംഘിച്ചു ;കുപ്രസിദ്ധ ഗുണ്ടയെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

ഏറ്റുമാനൂർ :കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ അതിരമ്പുഴ, നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ അഖിൽ ജോസഫ് (29) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

 

ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കടുത്തുരുത്തിയില്‍ നിന്നും പിടികൂടുന്നത്.

 

കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ മാരായ അരുണ്‍കുമാര്‍ പി.എസ്, സജിമോന്‍, സി.പി.ഓ മാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.