കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതി അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതി അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: കാപ്പാ നിയമ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കോട്ടയം കാഞ്ഞിരപ്പള്ളി വില്ലേജിൽ, പാറക്കടവ് ഭാഗത്ത് ഒരായത്തിൽ വീട്ടിൽ ഫൈസൽ മകൻ അഹദ് ഫൈസലിനെയാണ് (20) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടകൾക്കും, ക്രിമിനലുകൾക്കും എതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം എടുത്ത ശക്തമായ നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും നിരവധി കേസുകളിൽ പ്രതിയുമായ അഹദ് ഫൈസലിനെതിരെ കാപ്പാ നിയമ പ്രകാരമുള്ള നടപടി സ്വീകരിച്ച് നാട് കടത്തിയിട്ടുള്ളതായിരുന്നു.

എന്നാൽ ഇയാൾ ഇത് ലംഘിച്ച്‌ യാതൊരു അനുമതിയും കൂടാതെ നാട്ടിൽ വന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ അരുൺ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.