
കാപ്പാ നിയമം ലംഘിച്ചു; ഏറ്റുമാനൂര്‍ സ്വദേശിയായ ഗുണ്ടാ നവാസ് അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ.
ഏറ്റുമാനൂര്‍ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസ് (46) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു. തന്റെ യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ എല്ലാ ആഴ്ചയിലും ധരിപ്പിക്കണം എന്നായിരുന്നു നവാസിനോട് പറഞ്ഞിരുന്നത്.
എന്നാൽ ഇത് ഇയാൾ കൃത്യമായി ചെയ്യാതിരുന്നതിനെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി,കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ്കുമാർ സീ.ആർ, സി.പി.ഓ മാരായ ഡെന്നി രഞ്ജിത്ത്, സെഫുദ്ദീൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.