അതിരപ്പള്ളിയെ തള്ളി കാനം ; ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം : എം.എം മണിയെ പരിഹസിച്ച് കാനം രാജേന്ദ്രൻ
സ്വന്തം ലേഖകൻ
തൃശൂർ : അതിരപ്പിള്ളി വിഷയത്തിൽ മന്ത്രി എം.എം മണിയ്‌ക്കെതിരെ പരിഹാസവുമായി കാനം രാജേന്ദ്രൻ. അതിരപ്പള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങൾ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരണവുമായി രംഗത്ത്.
ഇലക്ട്രിസിറ്റി ബോർഡ് വർഷങ്ങളായി ഇത്തരം നിർദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എൽഡിഎഫിൽ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്. എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളിയെന്നും. പ്രകടന പത്രികയിൽ പോലുമില്ലായിരുന്നു. സമവായ ചർച്ചകൾക്ക് തയ്യാറാണെന്നാണ് മന്ത്രി എംഎം മണി പറഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ എം.എം മണിയുടെ ചൂണ്ടിക്കാണിച്ച് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനം പ്രതികരിച്ചത്.