play-sharp-fill
ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹി;കാനം രചിച്ചത് ചരിത്രം

ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹി;കാനം രചിച്ചത് ചരിത്രം

സ്വന്തം ലേഖിക 

തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത് 1969-ല്‍. അന്ന്  പ്രായം വെറും 19 വയസ്സ് മാത്രം.

 

സിപിഐ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കാനം എത്തിയത് ചെറുപ്രായത്തില്‍. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയാണ് കാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ.പരമേശ്വരന്‍ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.21ാം വയസ്സില്‍ സിപിഐ അംഗമായി.

 

26ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരില്‍ നിന്ന് നിയമസഭാംഗം. ദേശീയ തലത്തിലും പ്രവര്‍ത്തിച്ചു.2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. 2018 ല്‍ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.