play-sharp-fill
ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ പി.കെ.ശശി എംഎൽഎ ക്യാപ്റ്റനായ കാൽനടപ്രചരണ ജാഥയ്ക്ക് തുടക്കം

ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ പി.കെ.ശശി എംഎൽഎ ക്യാപ്റ്റനായ കാൽനടപ്രചരണ ജാഥയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ പി.കെ. ശശി എംഎൽഎ നയിക്കുന്ന കാൽനടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം. നാളെ മുതൽ 25 വരെയാണ് ഷൊർണ്ണൂർ മണ്ഡലത്തിലെ പര്യടനം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വരും മുമ്പാണ് പി.കെ. ശശി എംഎൽഎ കാൽനടപ്രചരണ ജാഥ നയിക്കുന്നത്.

ഇന്ന് വൈകീട്ട് ഷൊർണ്ണൂർ മണ്ഡലത്തിലെ തിരുവാഴിയോട് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അതേസമയം പ്രതിപക്ഷ യുവജന സംഘടനകൾ ജാഥയ്‌ക്കെതിരെ പ്രതിഷേധം സംഘിപ്പിക്കാൻ സാധ്യതയുണ്ട്്്. ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെയാണ് ജാഥയുമായി പാലക്കാട് ജില്ലാ നേതൃത്വം മുന്നോട്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group