കൊതിയൂറും കാജ മടക്ക് തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കൊതിയൂറും കാജ മടക്ക് തയ്യാറാക്കിയാലോ? മധുരമുള്ള ഈ പലഹാരം കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ഗോതമ്പ് പൊടി- 11/2 കപ്പ്
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
അരിപ്പൊടി- 1/2 കപ്പ്
നെയ്യ്- 1/4 കപ്പ്
എണ്ണ- ആവശ്യതതിന്
പഞ്ചസാര- 1/2 കപ്പ്
വെള്ളം- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചെറിയ ബൗളില്‍ ഗോതമ്ബ് പൊടി ഒന്നര കപ്പെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച്‌ മാവ് കുഴച്ചു വയ്ക്കാം. ഇത് ചെറിയ ഉരുളകളാക്കി പരത്താം. മറ്റൊരു ബൗളില്‍ കാല്‍ കപ്പ് നെയ്യ് ഉരുക്കിയതും അര കപ്പ് അരിപ്പൊടിയും എടുത്തിളക്കി യോജിപ്പിക്കാം. പരത്തിയെടുത്ത മാവിനു മുകളില്‍ ഈ മിശ്രിതം പുരട്ടി ലെയറുകളായി വയ്ക്കാം. ഇത് മടക്കി വീണ്ടും ചെറിയ കഷ്ണങ്ങളാക്കി പരത്താം.

അടി കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ച്‌ കാല്‍ കപ്പ് വെള്ളത്തിലേയ്ക്ക് അര കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്ബോള്‍ അടുപ്പണയ്ക്കാം. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കി പരത്തിയെടുത്ത മാവ് ചേർത്തു വറുക്കാം. ഇത് പഞ്ചസാര ലായനിയില്‍ മുക്കി പാത്രത്തിലേയ്ക്കു മാറ്റാം. ഇനി ചെറുചൂടോടെ കഴിച്ചു നോക്കൂ.