
കുുരകത്ത് കാട് മൂടി കിടന്ന ട്രാൻസ്ഫറിന് ശാപമോക്ഷം: വെങ്ങാലിക്കാട് പാടത്തെ ട്രാൻസ്ഫോർമറിലെ കാട് വെട്ടിത്തെളിച്ചു:
സ്വന്തം ലേഖകൻ
കുമരകം: കാട് കയറി മൂടിക്കിടന്ന ട്രാൻസ്ഫോർമറിന് ശാപമോക്ഷമായി. വൈദ്യുതി വകുപ്പ് ജീവനക്കാർ ഒടുവിൽ കാട് തെളിക്കാൻ തീരുമാനിച്ചു.കുമരകം 5-ാം വാർഡിലെ വെങ്ങാലിക്കാട് പാടത്തിന്റെ പുറം ബണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറാണ് കാടു കയറി സമീപ വാസികൾക്ക് പേടിസ്വപ്നമായി മാറിയിരുന്നത്.
കഴിഞ്ഞ ദിവസം കാട് നശിപ്പിച്ചു.
കർഷകർക്കും യാത്രക്കാർക്കും പേടിസ്വപ്നമായിരുന്നു ഈ ട്രാൻസ് ഫോർമർ
വൈദ്യുതി ജീവനക്കാരെത്തി കാടുകളും വള്ളികളും വെട്ടി നീക്കി. കാട്ടു വള്ളികൾ കാെണ്ട് മൂടി നില്ക്കുന്ന ഫാേർമറിൽ കൂടെയുള്ള ഒരു ലൈൻ എപ്പോഴും തകരാറിലാണെന്നും വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും സർവ്വ സാധരണമായി
മാറിയിരിക്കുകയാണെന്നുമുള്ള പ്രദേശവാസികളുടെ പരാതി തുടർന്നായിരുന്നുനടപടി. വൈദ്യുതി ജീവനക്കാർക്ക് നാട്ടുകാർ നന്ദി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0