
പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയ കാഥിക ശ്രേഷ്ഠ പുരസ്കാരം കാഥികൻ വിനോദ് ചമ്പക്കരയ്ക്ക് സമ്മാനിച്ചു
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയ കാഥിക ശ്രേഷ്ഠ പുരസ്കാരം, കാഥികൻ വിനോദ് ചമ്പക്കരയ്ക്ക് സമ്മാനിച്ചു.
സമിതി പ്രസിഡൻ്റ് കെ.ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് കലാകായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരേയും എസ് എസ് എൽ സി, +2 പരീക്ഷകളിൽ A+ നേടിയ കുട്ടികളേയും അനുമോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രപ്രവർത്തന രംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട കെ. ഡി .ഹരികുമാർ, ആയോധന കലാവിദഗ്ദ്ധൻ ഹരി ആശാൻ എന്നിവർക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു.
സർവ്വ ശ്രീ.കെ.ആർ.രാജൻ സെക്രട്ടറി കെ.ശശികുമാർ ,ട്രഷറർ വി.ഇ.ശ്രീകുമാർ എന്നിവർ സംസാരിച്ചു
Third Eye News Live
0