video
play-sharp-fill

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന സുഹൃത്തിനെ മറികടക്കാനാണ് വ്യാജ രേഖ ചമച്ചത് ; കെ വിദ്യയുടെ നിർണായക മൊഴി പുറത്ത്

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന സുഹൃത്തിനെ മറികടക്കാനാണ് വ്യാജ രേഖ ചമച്ചത് ; കെ വിദ്യയുടെ നിർണായക മൊഴി പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിർണായക മൊഴി പുറത്ത്. അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി.

കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ചു. വ്യാജരേഖ ചമച്ചത് രസിതയെ മറികടക്കാനാണെന്നും കെ വിദ്യ പൊലീസിന് മൊഴി നല്‍കി.

സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു.