
കൊച്ചി: ഇനി മധുരക്കള്ളും ബ്രാൻഡഡ് ആകും. ബ്രാൻഡഡ് കള്ള് വിപണിയിലെത്തിക്കാനൊരുങ്ങി കേരള കള്ളു വ്യവസായ വികസന ബോർഡ്. ‘കെ-ടോഡി’ എന്ന പേരിലായിരിക്കും മധുരക്കള്ള് കുപ്പിയില്‍ ലഭ്യമാക്കുക. ഇതിന്‍റെ സാങ്കേതിക വിദ്യയ്‌ക്കായി താത്പര്യപത്രം ക്ഷണിച്ചു.
വ്യക്തികള്‍ക്കും സ്റ്റാർട്ടപ്പുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. വിദേശത്ത് നിന്നുള്‍പ്പെടെ ഏതാനും പേർ അന്വേഷണവുമായി എത്തിയെങ്കിലും താത്പര്യപത്രം സമർപ്പിച്ചിട്ടില്ല. ഒക്ടോബർ 31വരെയാണ് സമയം.
കൊച്ചിയിലെ ഒരു ബയോടെക്നോളജി കമ്ബനിയും മറ്റൊരു സ്റ്റാർട്ടപ്പും നേരത്തേ സമാനമായ സാങ്കേതിക വിദ്യകളുമായി ടോഡി ബോർഡിനെ സമീപിച്ചിരുന്നു. കാർഷിക സർവകലാശാലയോടും ദേശീയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിനോടും ബോർഡ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്പാദനവും വിതരണവും ടോഡി ബോർഡിന്‍റെ പങ്കാളിത്തവും മറ്റും സംബന്ധിച്ച് ചർച്ചകളിലൂടെ പിന്നീട് തീരുമാനിക്കും. സാങ്കേതികവിദ്യ അംഗീകരിക്കപ്പെട്ടാല്‍ കാലതാമസമില്ലാതെ ബ്രാൻഡഡ് കള്ള് വിപണിയിലെത്തിക്കാനാകുമെന്നാണ് ബോർഡിന്‍റെ പ്രതീക്ഷ.