video
play-sharp-fill
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പുഷ്പാർച്ചന നടത്തി

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ ഇന്നും പാർട്ടി പ്രവർത്തകരുടെ ആവേശമാണ് സ്വർഗ്ഗീയ കെ .ടി ജയകൃഷ്ണൻ മാസ്റ്റർ എന്നും, സ്വന്തം ജീവന് ഭീഷണിയുണ്ടായിട്ടും പാർട്ടി നേതൃത്വം കണ്ണൂർ ജില്ലയിൽ നിന്നും മാറി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രവർത്തകരെവിട്ട് മറ്റൊരു ജില്ലയിൽ പ്രവർത്തിക്കാൻ കൂട്ടാക്കാതെ പ്രവർത്തിച്ച ധീരനേതാവാണെന്നും അനുസ്മരണ പുഷ്പാർച്ചന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി ജില്ലാ സെക്രട്ടറി സി എൻ സുബാഷ് പറഞ്ഞു.പിഞ്ചു കുട്ടികളുടെ മുൻപിൽ വച്ച് പഠിപ്പിക്കുന്ന ക്ലാസ്സ് മുറിയിൽ കയറിവന്ന് കൊലചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ കൊലപാതക രാഷ്ട്രീയം ഇന്നും കേരളത്തിൽ തുടരുകയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി..

യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ പുഷ്പാർച്ചന സമ്മേളത്തിൽ സംസ്ഥാന സമിതി അംഗം ടി. എൻ ഹരികുമാർ, മഹിളാ മോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് റീബാവർക്കി, ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, യുവമോർച്ച സംസ്ഥാന സമിതി അംഗം കെ.എസ് ഗോപൻ യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ബിജെപി നിയോജക മണ്ഡലം കൺവീനർ എൻ.കെ നന്ദകുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.ജെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം കുസുമാലയം ബാലകൃഷണൻ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് വി. ബിനു, സന്തോഷ് റ്റിറ്റി, ഹരി കിഴക്കേക്കുറ്റ്, വിഷ്ണുനാഥ്,വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group