കന്നിയാത്രയില്‍ വന്‍വിജയം കുറിച്ച് കെ.എസ്.ആര്‍.ടി.സി സ്വിഫ്‌റ്റിന്റെ എറണാകുളം-ചെന്നൈ സര്‍വീസ്
സ്വന്തം ലേഖകൻ
കൊച്ചി: കന്നിയാത്രയില്‍ തന്നെ വന്‍വിജയം കുറിച്ച് കെ.എസ്.ആര്‍.ടി.സി സ്വിഫ്‌റ്റിന്റെ എറണാകുളം-ചെന്നൈ സര്‍വീസ്.
ബുധനാഴ്‌ച രാത്രി 7.45നാണ് എറണാകുളം ഡിപ്പോയില്‍ നിന്ന് 38 യാത്രക്കാരുമായി സ്വിഫ്‌റ്റ് ചെന്നൈയ്ക്ക് പുറപ്പെട്ടത്. 11 പേരാണ് നേരിട്ട് ചെന്നൈയ്ക്ക് ടിക്കറ്റെടുത്തവര്‍.
മടക്കയാത്രയില്‍ ആകെ യാത്രക്കാര്‍ 40. നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റെടുത്തവര്‍ 13. ആദ്യയാത്രയില്‍ കെ.എസ്.ആര്‍.ടി.സിയുടെ കീശയിലെത്തിയ വരുമാനം 67,000 രൂപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ചത്തെ ചെന്നൈ ബസില്‍ 40 പേര്‍ കയറി; 13 പേര്‍ നേരിട്ട് ചെന്നൈയ്ക്കുള്ളവര്‍. ഇന്നലെ പുറപ്പെട്ട ബസിലും യാത്രക്കാര്‍ ഫുള്‍. വൈറ്റില, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം, വില്ലുപുരം, ചെങ്കല്‍പ്പേട്ട വഴിയാണ് സര്‍വീസ്. വൈകിട്ട് 7.45ന് പുറപ്പെടും. രാവിലെ 8.40ന് ചെന്നൈയിലെത്തും. മടക്കയാത്ര രാത്രി 8ന്. ടിക്കറ്റ് നിരക്ക് 1,410 രൂപ.
ചെന്നൈയ്ക്ക് പുറമേ നിലവില്‍ ബംഗളൂരുവിലേക്ക് രണ്ടും കൊല്ലൂരിലേക്ക് ഒന്നും സ്വിഫ്റ്റ് സര്‍വീസുകളുണ്ട്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.