video
play-sharp-fill
കെഎസ്ആർടിസി സ്വിഫ്റ്റും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്

കെഎസ്ആർടിസി സ്വിഫ്റ്റും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കഴിഞ്ഞ ദിവസം എറണാംകുളത്ത് പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. എറണാകുളം കോതാടാണ് അപകടം ഉണ്ടായത്. മൂലമ്പള്ളി സ്വദേശി സാൾട്ടൻ(24) ആണ് മരിച്ചത്.

പട്ടി കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരൻ മരിച്ചു. ഈ മേഖലയിൽ നായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.