
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്നെത്തിയ ബസാണ് കുടുങ്ങിയത്.
ഇന്നലെയും കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനകത്ത് തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് പുറത്തേക്ക് ഇറക്കാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ബസ് സ്റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളുയരുന്നത്. ബസുകള്‍ വരെ കഷ്ടപ്പെട്ടാണ് തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാറ്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത കെ സ്വിഫ്റ്റ് ബസാണ് ഇന്നലെയും ഇന്നും കുടുങ്ങിയത്. ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.