play-sharp-fill
സുരേന്ദ്രനെ സർക്കാരിന് ഭയമോ? ജയിൽവാസം നീട്ടാൻ കൂടുതൽ കേസുകൾ പൊടി തട്ടിയെടുക്കുന്നു

സുരേന്ദ്രനെ സർക്കാരിന് ഭയമോ? ജയിൽവാസം നീട്ടാൻ കൂടുതൽ കേസുകൾ പൊടി തട്ടിയെടുക്കുന്നു

സ്വന്തം ലേഖകൻ

കൊല്ലം: കെ.സുരേന്ദ്രന്റെ ജയിൽ വാസം നീളാൻ സാദ്ധ്യത. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന സുരേന്ദ്രന് ഈ കേസിൽ ജാമ്യം ലഭിച്ചാലേ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ. കൂടാതെ സമാനമായ മറ്റ് കേസുകളിൽ വാറണ്ട് നിലനിൽക്കുന്നുണ്ടോയെന്ന പരിശോധനയും ആഭ്യന്തര വകുപ്പ് ആരംഭിച്ചു. ജയിലിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഈ വാറണ്ടുകൾ കൂടി നടപ്പിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.