കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നാളെ കണ്ണൂർ കോടതയിൽ ഹാജരാക്കും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരിൽ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നതിനാൽ നാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കാനായാണ് നടപടി.സുരേന്ദ്രനെ നാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കും.

ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിൽ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ ജാമ്യം ലഭിക്കുമെന്നാണ് കെ സുരേന്ദ്രൻറെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഈ കേസിൽ ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രൻറെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.

മറ്റന്നാൾ വീണ്ടും സുരേന്ദ്രൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രൻറെ ആവശ്യത്തിൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി പരിഗണിക്കും.