
കെ.സുരേന്ദ്രന് കിട്ടിയത് 1,41,045 വോട്ട്; കെട്ടിവച്ച തുക നഷ്ടമായി; എട്ട് എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും സമാനഗതി; തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന മിനിമം ജനപിന്തുണ പോലും നേടാൻ കഴിയാതെ സ്ഥാനാർത്ഥികൾ; കടുത്ത തിരിച്ചടിയും അപമാനവും…..!
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇതാദ്യമായി അക്കൗണ്ട് തുറക്കുകയും മറ്റൊരു സീറ്റില്‍ രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഒൻപത് സ്ഥാനാർത്ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
മൊത്തം പോള്‍ ചെയ്ത വോട്ടിൻ്റെ ആറിലൊന്ന്, അഥവാ 16.7 ശതമാനം വോട്ട് നേടാനാകാതെ വന്ന സാഹചര്യത്തിലാണ് കെട്ടിവച്ച തുകയായ 25,000 നഷ്ടപ്പെടുന്നത്. തുകയുടെ വലുപ്പത്തേക്കാളുപരി തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന മിനിമം ജനപിന്തുണ നേടാൻ കഴിയാതെ വരിക എന്നത് പാർട്ടികളെയും മത്സരാർത്ഥികളെയും സംബന്ധിച്ച് രാഷ്ട്രിയമായി കടുത്ത തിരിച്ചടിയും അപമാനവുമാണ്.
അതാണിവിടെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് അടക്കമുളളവർക്ക് ഉണ്ടായിരിക്കുന്ന ഗതികേട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരായി മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് മൊത്തം പോള്‍ ചെയ്ത വോട്ടില്‍ കേവലം 13 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. കെട്ടിവച്ച കാശ് തിരിച്ചു കിട്ടണമെങ്കില്‍ 16.7 ശതമാനമായ 1,90,899 വോട്ട് നേടേണ്ടിയിരുന്നു. കിട്ടിയതാകട്ടെ 1,41,045 വോട്ടുകളും.
ഇതാണ് കടുത്ത നാണക്കേടിലേക്ക് പാർട്ടിയെയും പ്രസിഡൻ്റിനെയും എത്തിക്കുന്നത്.