video
play-sharp-fill

സുരേഷ് ഗോപി തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുന്നു; പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ല : കെ സുരേന്ദ്രന്‍

സുരേഷ് ഗോപി തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുന്നു; പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ല : കെ സുരേന്ദ്രന്‍

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയ സംഘടനകള്‍ക്കൊപ്പം മതതീവ്രവാദ സംഘടനകളും ചില മാധ്യമങ്ങളും ബിജെപിയുടെ വിജയം തടയാന്‍ ശ്രമിച്ചു. പിണറായിയുടേയും കുടുംബത്തിന്റെ യും അഴിമതി സിപിഎമ്മിന്റെ പരാജത്തിന് കാരണമായി. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത്. ആദ്ദേഹം തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുകയാണെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ഇല്ലാത്തപ്പോഴും മന്ത്രിമാരെ തന്നിട്ടുണ്ട്. രണ്ട് മന്ത്രിമാരെ ആദ്യമന്ത്രിസഭാരൂപീകരണത്തില്‍ നല്‍കിയതോടെയെ നാടിന്റെ വികസനത്തിന് ഇത് കാരണമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണ വര്‍ധിച്ചുവരുന്നത് രാഷ്ട്രീയമാറ്റത്തിന്റെ സൂചകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പ്രധാനകക്ഷികളും മാധ്യമസുഹൃത്തുക്കളും പറഞ്ഞത്. എന്നാല്‍ അത് എല്ലാം ജനം തള്ളി. സംസ്ഥാനത്ത് മൂന്നാം ബദല്‍ വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണ് തെരഞ്ഞടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പോലും ബിജെപിക്കാണ് വോട്ട് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിരിക്കുന്നത് അവര്‍ക്കാണ്. പിണറായിയും സംഘവും നടത്തിയ മുസ്ലീം പ്രീണനമാണ് അവര്‍ക്ക് വോട്ടുകുറയാന്‍ മറ്റൊരു കാരണം. സിപിഎമ്മില്‍ ആര് പഠിച്ചാലും ഒരാള്‍ പഠിക്കില്ല. പിണാറായിയുടെ ഏകാധിപത്യവും അധികാരക്കൊതിയും മാറാതെ കേരളത്തില്‍ സിപിഎം രക്ഷപ്പെടില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ത്രിപുരയെക്കാളും ബംഗാളിനെക്കാളും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.