
സ്വന്തം ലേഖകൻ
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിണ് പരിക്ക്. മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി.
ഇന്നലെ കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 37 ലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ വ്യക്തികള്‍, കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കള്‍, പഴയകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group