മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹം; പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരം, പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയി; സർക്കാർ രാജി വയ്ക്കണം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നും കെ.സുരേന്ദ്രന്‍

Spread the love

തൃശ്ശൂര്‍: കേരള പോലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.

ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്. പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

സർക്കാർ രാജി വയ്ക്കണം. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയതാണ് അന്വേഷിക്കേണ്ടത്. എംഎല്‍എ പറഞ്ഞത് തെറ്റെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.