ഉള്ളിയില്‍ നിന്നും കുഴലിലേക്ക്…അവിടെ നിന്നും മിസോറാമിലേക്കോ?; ആദിവാസി നേതാവ് സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ 10 ലക്ഷം നല്‍കിയെന്ന് ജെ.ആര്‍.ടി. ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍; ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപണത്തിന്റെ ത്രിശങ്കുവില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘പൂജ്യ’ത്തിലേക്ക് കൂപ്പുകുത്തിയ ബി.ജെ.പി.യെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്ക് എത്തിനില്‍ക്കുകയാണ്. അതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബി.ജെ.പി. സംസ്ഥാനത്തുടനീളം ഒഴുക്കിയ കോടികളുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് സുരേന്ദ്രനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാര്‍ത്ഥിയാകാന്‍ 10 കോടിരൂപ ജാനു ആവശ്യപ്പെട്ടതായി ശബ്ദരേഖയില്‍ പറയുന്നു. പക്ഷേ അത്രയും കൊടുക്കാന്‍ പറ്റില്ലെന്ന് ബി.ജെ.പി. അറിയിച്ചു. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
പണം കിട്ടിയാല്‍ തൊട്ടടുത്തദിവസം അമിത്ഷാ പങ്കെടുക്കുന്ന യോഗത്തില്‍ ജാനു പങ്കെടുക്കുമെന്ന് അറിയിച്ചതായും സംഭാഷണത്തില്‍ പറയുന്നുണ്ട്. പണം എപ്പോള്‍ വേണമെങ്കിലും നല്‍കാമെന്നാണ് സുരേന്ദ്രന്‍ പ്രസീതയ്ക്ക് നല്‍കുന്ന മറുപടി.
അമിത്ഷാ വരുന്നതിന്റെ തലേദിവസം തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം രൂപയും നേരിട്ട് കയ്യില്‍ കൊടുക്കാമെന്ന് സുരേന്ദ്രന്‍ പറയുന്നു.
തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.