video
play-sharp-fill

Saturday, May 17, 2025
HomeMainനയപ്രഖ്യാപനം യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം; ഗവര്‍ണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ...

നയപ്രഖ്യാപനം യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം; ഗവര്‍ണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ.സുരേന്ദ്രന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ പോവുന്നത് മോദി സര്‍ക്കാരിൻ്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് സമ്മതിക്കുകയാണ് ആദ്യം സര്‍ക്കാര്‍ ചെയ്യേണ്ടത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി ഉയര്‍ത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയല്ല മറിച്ച്‌ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments