സുരേന്ദ്രന്‍ മിസ്സോറാം ഗവര്‍ണര്‍ ആയേക്കും; 35 സീറ്റ് നേടി കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ സുരേന്ദ്രന്‍ കോന്നി ബസ് സ്റ്റാന്‍ഡില്‍ മിസ്സോറാമിലേക്കുള്ള ബസ് കാത്ത് നില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ; ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയേ എന്ന് പറയാതെ പറഞ്ഞ് അണികള്‍
തേര്‍ഡ് ഐ ന്യൂസ്
കോട്ടയം: കേരളത്തില്‍ 35 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുന്നു. ശബരിമല വിഷയം ഉള്‍പ്പെടെ പ്രചരണ ആയുധമാക്കിയെങ്കിലും വിശ്വാസികള്‍ ഉള്‍പ്പെടെ സുരേന്ദ്രനെയും ബിജെപിയെയും തൂക്കിയെറിഞ്ഞു.
ഒരു സീറ്റിന് വേണ്ടി ശോഭ കരഞ്ഞപ്പോളാണ് രണ്ട് സീറ്റില്‍ താന്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി സുരേന്ദ്രന്‍ രംഗപ്രവേശം ചെയ്തത്. മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചത് അമിത ആത്മവിശ്വാസം കൊണ്ടാണോ പരാജയഭീതി കൊണ്ടാണോ എന്നും വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോല്‍ക്കുന്നവരെ ഗവര്‍ണറാക്കുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ബിജെപി. കോന്നിയിലും മഞ്ചേശ്വരത്തും തോറ്റ ദയനീയമായി തോറ്റ സുരേന്ദ്രന് രണ്ട് ഗവര്‍ണര്‍ പദവി കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.
കേരളത്തിന്റെ കുപ്പത്തൊട്ടിയാണ് മിസ്സോറാം എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടിനെതിരെ ഇനി രംഗത്ത് വരേണ്ടത് അവിടുത്തെ ജനതയാണ്.
മിസ്സോറാമില്‍ ശബരിമല ഇല്ലാത്തത് കൊണ്ട് സുരേന്ദ്രന് അവിടെ ജീവിക്കാനാകുമോ എന്ന കാര്യം സംശയമാണ്. അയ്യപ്പന്റെ മണ്ണായ പത്തനംതിട്ടയിലെ കോന്നിയില്‍ നിന്ന് തന്നെ സുരേന്ദ്രന്‍ മിസ്സോറാമിലേക്ക് വണ്ടി കയറും.
മിസ്സോറാം ബസ് കാത്ത് കോന്നിയില്‍ നില്‍ക്കുന്ന സുരേന്ദ്രന്റെ ചിത്രങ്ങളാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്.
ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാക്കിയതും മെട്രോമാനെ പാളം തെറ്റിച്ചതുമല്ലാതെ ബിജെപി തെരഞ്ഞെടുപ്പില്‍ ക്യാമായ ചലനം ഉണ്ടാക്കിയില്ല.
അമിത് ഷായും മോദിയും എത്തിയിട്ടും കേരളം ക്യാപ്റ്റനൊപ്പം നിന്നു. ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാന്‍ കേന്ദ്രം കേരളത്തിന് കത്ത് അയച്ചുവെന്ന വാര്‍ത്ത അധികം താമസിക്കാതെ കേള്‍ക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.