
പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നത്?; മോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നത്; 89 വോട്ടിന്റെ കുറവ് നികത്താന്‍ സുരേന്ദ്രന് അമിത് ഷാ ഒരുക്കിയത് രാജകീയ എന്‍ട്രി; മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ. സുരേന്ദ്രന്‍
സ്വന്തം ലേഖകന്‍
കാസര്‍കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാക്ക് 56870 വോട്ടുകള്‍ നേടിയപ്പോള്‍ 56781 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്.
ഡല്‍ഹിയില്‍ നിന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 11 മണിയോടെയാണ് സുരേന്ദ്രന്‍ മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹം മണ്ഡലത്തില്‍ എത്തിയത്. എല്ലാ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തിനകം ഇത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മ്മിക്കുന്നതും വീട് പണിയുന്നതും. കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദിയെന്നും പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. മോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ മഞ്ചേശ്വരത്ത് എത്തിയത്. കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സുരേന്ദ്രന്‍ നിസാര വോട്ടിനാണ് പരാജയപ്പെട്ടതെന്നും അതിനാല്‍ ഒരിക്കല്‍ കൂടി ആ മണ്ഡലത്തില്‍ മത്സരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.