play-sharp-fill
ബിജെപി മന്ത്രിമാർക്കും ഗവർണർക്കും നേരെ കരിങ്കൊടിയും അക്രമവും തുടരുകയാണെങ്കിൽ പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കും : കെ സുരേന്ദ്രൻ

ബിജെപി മന്ത്രിമാർക്കും ഗവർണർക്കും നേരെ കരിങ്കൊടിയും അക്രമവും തുടരുകയാണെങ്കിൽ പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കും : കെ സുരേന്ദ്രൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.


പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഗവർണർക്കെതിരെ സിപിഎം പ്രവർത്തകർ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്. കണ്ണൂരിൽ ഗവർണർക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. അതിക്രമമായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവർക്കെതിരെ ഒരു നടപടിയും പിണറായി സർക്കാർ കൈക്കൊള്ളുന്നില്ല. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തടഞ്ഞവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ വിട്ടയാക്കാനാണ് പൊലീസ് തയ്യാറായതെന്നും സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കിയില്ല. ഗവർണർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ ഒത്താശയോടയാണെന്നും സുരേന്ദ്രൻ പറഞ്ഞു ബിജെപി മന്ത്രിമാർക്കും ഗവർണർക്കുമെതിരെ കരിങ്കൊടി സമരവും അതിക്രമവും തുടരുകയാണെങ്കിൽ പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നേതാക്കൾക്ക് കരിങ്കൊടി ഒരു പുത്തരിയില്ല. ജനാധിപത്യത്തിൽ കരിങ്കൊടി കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അത് ഓർക്കണം. മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോപ്രായമാണ് ഇരുവരും കാണിക്കുന്നത്. മന്ത്രിമാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് പൗരത്വഭേദഗതി നിയമം മാറ്റാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ഗവർണറുടെ പരിപാടികൾ തുടർച്ചയായി അലങ്കോലപ്പെടുത്തുകയാണ്. ഗവർണറുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അത് തുറന്ന് പറയട്ടെ. കണ്ണൂരിലേക്ക് ആർക്കും പോവാൻ പറ്റില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞാൽ അത് നടക്കില്ല. ഗവർണറെ തെരുവിൽ നേരിടുന്ന പ്രാകൃത നടപടിയിൽ നിന്ന് സിപിഎം പിൻമാറാണമെന്നും സുരേന്ദ്രൻ പറഞ്ഞു.