
തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
https://www.facebook.com/KSurendranOfficial/posts/1047263253431698?ref=embed_post
ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം.
അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ല. മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളും അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല.
പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ല.



