വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാർ, ഹൈക്കോടതി നിലപാട് സര്‍ക്കാരിനേറ്റ പ്രഹരം, ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്, വയനാട് ഹര്‍ത്താല്‍ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍

Spread the love

തിരുവനന്തപുരം: വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഹൈക്കോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദുരിതം നടന്ന്​ നാല്​ മാസങ്ങള്‍ക്ക്​ ശേഷമാണ് കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. നവംബര്‍ 13ന് മെമ്മോറാണ്ടം സമര്‍പ്പിച്ച സര്‍ക്കാര്‍ 19ന് കേന്ദ്രത്തെ പഴിചാരി ഹര്‍ത്താലും നടത്തി.

ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വയനാട് ഹര്‍ത്താല്‍ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാർഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കുന്നത് ഭൂരിപക്ഷ സമുദായത്തെ ആക്രമിക്കുന്ന സിപിഎം നയമാണ്. വൈദ്യുതി നിരക്ക് വർധനവ്​ ജനവിരുദ്ധ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ സുരേ​​ന്ദ്രൻ ആരോപിച്ചു.