
ബിജെപി അധ്യക്ഷന്‍ വാ പോയ കോടാലി, സിപിഎമ്മിന് വേണ്ടി കുഴലൂതുന്നു: കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ വാ പോയ കോടലി എന്ന് വിശേഷിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കെ റെയിലിന് വേണ്ടി തൻറെ ചെലവിൽ സിപിഎമ്മിന് കുഴലൂതേണ്ടെന്ന് സുധാകരൻ പറഞ്ഞു.
കെ റെയിലിനെതിരേ ആദ്യന്തം രംഗത്തുണ്ടായിരുന്നത് കോൺഗ്രസാണ്. ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സുരേന്ദ്രന് മാത്രം മനസ്സിലാവുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് സുരേന്ദ്രൻ സിപിഎമ്മിന്റെ അടിമക്കണ്ണായതുകൊണ്ടാണ്.കെ റെയിൽ പദ്ധതിയിൽ കോടാനുകോടി കമ്മീഷൻ വീഴുമ്പോൾ അതിൽ സുരേന്ദ്രന്റെ കണ്ണുടക്കിയതുകൊണ്ടാവാം ഈ നിലപാട് മാറ്റമെന്നും കെ സുധാകരൻ ആരോപിച്ചു.
കെ.റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ മുഖ്യധാരയിൽ വരാതെ ഒളിപ്പോര് നടത്തുന്നവരാണ് ബിജെപി. കെ.റെയിലിനെതിരായ ജനം നടുത്തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോൾ ജനങ്ങൾക്കെപ്പം നിൽക്കാനുള്ള ആർജ്ജവവും തന്റേടവും ബിജെപി കാണിച്ചിട്ടില്ല.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇതു സംബന്ധിച്ച് ബിജെപി സംഘം കേന്ദ്രമന്ത്രിയെ കാണുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
കെ.റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയെന്ന് സിപിഎം സർക്കാർ വാദിക്കുന്നത് എന്ത് രസഹ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നു സുധാകരൻ ചോദിച്ചു.