
സി പി ഐ നട്ടെല്ല് ഇല്ലാത്ത പാർട്ടി, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥ ; പ്രതിപക്ഷം ഇതിനെല്ലാം കൂട്ടുനിൽക്കുന്നു : കെ സുരേന്ദ്രൻ
തിരുവനന്തപുരം : എലപ്പുള്ളി ബ്രൂവറിയുടെ കാര്യത്തിൽ പിണറായി വിജയൻ നിലപാടറിയിച്ചതോടെ സി പി ഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്ന് എല്ലാവർക്കും മനസിലായെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
ഇക്കാര്യത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബി ജെ പിയാണെന്നും, വി ഡി സതീശനും യു ഡി എഫ് നേതാക്കളും പത്രസമ്മേളനങ്ങൾ മാത്രം നടത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാടിൻ്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പരിപാടിയും ബി ജെ പി അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സി പി ഐയ്ക്ക് കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷം ഇതിനെല്ലാം കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0